സംഗീത പ്രേമികൾക്ക് എന്നും ഓർമ്മയിലുള്ള എഴുത്തുകാരനാണ് റഫീഖ് അഹമ്മദ്. മലയാള സിനിമയുടെ ഗാനശാഖയിൽ ഒട്ടനവധി മികച്ച ഗാനങ്ങൾക്ക് അതിമനോഹരമായ വരികൾ എഴുതിയ ഗാനരചയിതാവ് റഫീഖ് അഹമ്മദ് ഇപ്പോഴിതാ തിരക്കഥ എഴുതാൻ ഒരുങ്ങുന്നു. അതും ഹിന്ദി ചിത്രത്തിന്.
അതായിരുന്നില്ല ബിഗ്ബോസ് നിർത്താനുള്ള കാരണം..; വെളിപ്പെടുത്തലുമായി രജിത്കുമാർ
ഗിന്നസ് റെക്കോർഡ് നേതാവായ വിജീഷ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ന്യൂഡൽഹി പശ്ചാത്തലമായുള്ള പ്രണയകഥയാണ് സിനിമ.
ചിത്രത്തിന് പ്രണയകാവ്യഭംഗി ഉണ്ടാകുന്നതിനായാണ് റഫീഖ് അഹമ്മദിനെ തിരക്കഥ ഏൽപ്പിച്ചത് എന്ന് സംവിധായകൻ വിജീഷ് പറഞ്ഞു. ചിത്രത്തിന്റെ കഥ ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ച് വിജീഷ് റഫീഖിന് കൈമാറിയിരുന്നു. റഫീഖ് അഹമ്മദിന്റെ പ്രണയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമ പ്രേമികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക