റിമി ടോമിക്ക് ജന്മദിനാശംസകള് നേർന്ന് നാത്തൂൻ മുക്ത. റിമിയ്ക്കൊപ്പമുള്ള പൂർവകാല ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ആശംസകൾ അറിയിച്ചത്. സഹോദരന്റെ ഭാര്യ എന്നതിലപ്പുറം റിമിയുടെ നല്ലൊരു സുഹൃത്തു കൂടിയാണ് മുക്ത.
റിമിയെ ആദ്യമായി കണ്ടു മുട്ടിയപ്പോഴുള്ള ചിത്രമാണ് മുക്ത ആരാധകരുമായി പങ്കുവച്ചത്. 2009–ൽ എടുത്ത ചിത്രമാണിത്. ‘നമ്മുടെ ആദ്യ കണ്ടുമുട്ടൽ ഓർമയുണ്ടോ ചേച്ചി?’ എന്നാണ് ചിത്രം പോസ്റ്റ് ചെയ്ത് മുക്ത കുറിച്ചത്.
മുക്തയുടെ പോസ്റ്റിനു പിന്നാലെ റിമിയ്ക്ക് പിറന്നാൾ മംഗളങ്ങളുമായി നിരവധി പേർ രംഗത്തെത്തി. റിമിയുടെ പഴയകാല ചിത്രം ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഗായികയുടെ രൂപമാറ്റം അമ്പരപ്പിക്കുന്നു എന്നു കുറിച്ച ആരാധകരിൽ പലരും റിമി സ്ലിം ബ്യൂട്ടി ആയതിന്റെ രഹസ്യവും ചോദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക