ലൈംഗികത്തൊഴിലാളികള്‍ക്ക് സൗജന്യറേഷനും സാമ്പത്തികസഹായവും നല്കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി അറിയിച്ചു. കോവിഡ് മഹാമാരിയെ തുടർന്ന് അവശത അനുഭവിക്കുന്നതും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നവർക്കുമാണ് സൗജന്യ റേഷനും ധനസഹായവും നൽകണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്.
കാലിക്കറ്റ് സര്‍വകലാശാലയിൽ പിന്‍വാതില്‍ നിയമനം: ജലീലിനെതിരെ പുതിയ ആരോപണവുമായി യൂത്ത് ലീഗ്
കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് എല്‍ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ദര്‍ബാര്‍ മഹിളാ സമന്വയ സമിതി സമര്‍പ്പിച്ച പൊതുതാല്പര്യ ഹർജി പരിഗണിച്ചാണ് ബെഞ്ചിന്റെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക