ഗില്ലി, ധൂൾ തുടങ്ങിയ സുപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സഹനടൻ റൂബന്‍ ജയ് കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. ഇളയ ദളപതി വിജയ് നായകനായ ഗില്ലി എന്ന ചിത്രത്തിലെ കബഡി മാച്ച് റഫറിയുടെ കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു.
സ്വര്‍ണ്ണക്കടത്ത്; പ്രതികളെ ജയിലില്‍ വച്ച് ചോദ്യം ചെയ്യാന്‍ കോടതി അനുമതി
കൂടാതെ ധൂൾ എന്ന ചിത്രത്തിലെ ടിടിആര്‍ വേഷവും ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് കോവിഡ് ബാധിച്ച് തമിഴ് സിനിമ അഭിനേതാവ് ഫ്ലോറന്റ് പെരെരിയ അന്തരിച്ചിരുന്നു.
വളരെ ചെറിയ ഇടവേളയ്ക്കിടയിൽ തമിഴ് സിനിമ ലോകത്തിനുണ്ടായ വലിയ നഷ്ടമാണ് ഇദ്ദേഹത്തിന്റെ വേർപാട്. ഇദ്ദേഹത്തിന്റെ നിര്യാണത്തില്‍ തമിഴ് സിനിമ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക