തിരുവനന്തപുരം: ആരോഗ്യപരിരക്ഷാമേഖലയിലെ സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബെസ്റ്റ് ഡോക് എന്ന മലയാളി സ്റ്റാര്‍ട്ട്അപ്പ് ഡിജിറ്റൽവൽകരിക്കുന്നു.
വാഹനപരിശോധന ഇന്നുമുതൽ ഇ പോസ് സംവിധാനത്തിലൂടെ
കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ് യുഎം) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബെസ്റ്റ് ഡോക് ഫേസ് ബുക്കിലും ഫ്ളിപ്കാര്‍ട്ടിലും നിക്ഷേപം നടത്തുന്ന യുഎസ് ആസ്ഥാനമായുള്ള ആക്സല്‍, ബെംഗളൂരുവിലെ അര്‍ക്കം വെഞ്ച്വേര്‍സ് എന്നിവയില്‍നിന്നാണ് പ്രാഥമിക നിക്ഷേപം (പ്രീ സീരിസ് എ) സ്വന്തമാക്കിയത്.
നിലവിലെ നിക്ഷേപകരായ ബെംഗളൂരു ആസ്ഥാനമായുള്ള സീ ഫണ്ടും പ്രീ സീരിസ് എ നിക്ഷേപ റൗണ്ടില്‍ പങ്കെടുത്തിരുന്നു. ആശുപത്രികള്‍ക്കും ഇതര ആരോഗ്യ സേവന ദാതാക്കള്‍ക്കുമുള്ള ഇന്റലിജന്റ് പേഷ്യന്റ് റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് (പിആര്‍എം) സംവിധാനമാണ് ബെസ്റ്റ്ഡോക്.
2016 ല്‍ അഫ്സല്സാലു, ഫയാസ് ബിന്‍ അബ്ദു, സൗദാബി നെടുവഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. ചെറുനഗരങ്ങളില്‍ ഡോക്ടര്‍മാരുടെ അപ്പോയ്മെന്റ് എടുക്കുന്നതിനായിരുന്നു ഇത്. തുടര്‍ന്ന് ആരോഗ്യ പരിരക്ഷാ സംവിധാനത്തിലെ ഡിജിറ്റല്വത്ക്കരണത്തിലെ സാധ്യത മനസ്സിലാക്കി ബിസിനസ് ടു ബിസിനസ് മാതൃക സ്വീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക