മുംബൈ: ലൈംഗിക പീഡന ആരോപണം നേരിടുന്ന അനുരാഗ് കശ്യപിനു പിന്തുണയുമായി കൂടുതൽ നടിമാർ രംഗത്ത്. അനുരാഗ് ലൈംഗിക അതിക്രമത്തിനു ശ്രമിച്ചെന്ന് നടി പായൽ ഘോഷ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നടി രാധിക ആപ്തെ, മുൻഭാര്യ നടി കൽക്കി കൊച്ലിൻ എന്നിവർ സംവിധായകനെ പിന്തുണച്ച് രംഗത്തെത്തി.
കൗൺസിൽ ജനറലുമായി 2017 മുതൽ ബന്ധം; വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ
അനുരാഗ് ആരുടെയെങ്കിലും മനസ്സു വേദനിപ്പിച്ചതായി തന്റെ അറിവിൽ ഇല്ലെന്ന് മുതിർന്ന സംവിധായകൻ രാംഗോപാൽ വർമ പറഞ്ഞു. നടിമാരായ തപ്സി പന്നു, സുർവീൻ ചൗള എന്നിവർ കഴിഞ്ഞ ദിവസം സംവിധായകനെ പിന്തുണച്ചിരുന്നു.
അതിനിടെ, വിവാദത്തിലേക്ക് വലിച്ചിഴച്ചതിന് പായൽ ഘോഷിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി റിച്ച ഛദ്ദ അറിയിച്ചു. റിച്ചയടക്കമുള്ള നടിമാർ തന്റെ ഇംഗിതത്തിനു വഴങ്ങിയെന്ന് അനുരാഗ് തന്നോടു പറഞ്ഞതായി പായൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക