ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘ബ്രൂസ്ലി’ യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധാനം വൈശാഖ് ആണ്. ആക്ഷന്‍ പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമാണിത്. ഉണ്ണി മുകുന്ദന് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ മോഷന്‍ ടീസര്‍ പുറത്തുവിട്ടത് മ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും ഉള്‍പ്പെടെ മുന്‍നിര താരങ്ങളാണ്.
നടി ആശാലത കോവിഡ് ബാധിച്ചു മരിച്ചു
ഉദയകൃഷ്ണ രചനയും ഷാജികുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ഈ ചിത്രം 25 കോടി ബഡ്ജറ്റില്‍ ആണ് ഒരുങ്ങുന്നത്. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മല്ലു സിംഗ് പുറത്തിറങ്ങി 8 വര്‍ഷത്തിന് ശേഷം വൈശാഖും, ഉണ്ണി മുകുന്ദനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ബ്രൂസ്ലി’.
പ്രതികരിക്കാൻ ഇവിടെ എഴുതുക