ന്യൂഡല്‍ഹി: കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇതര ഉപജീവന മാര്‍ഗമില്ലാതെ ദുരിതത്തിലായ രാജ്യത്തെ ലൈംഗിക തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്കുന്നതില് തീരുമാനം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി ഒരാഴ്ചത്തെ സമയം നല്കി. ജസ്റ്റിസുമാരായ എല്‍.എന്‍ റാവു, ഹേമന്ത് ഗുപ്ത എന്നിവരുടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.
ഇത് ഒരു സാമൂഹ്യ വിഷയമാണ്. ഭക്ഷ്യ ധാന്യങ്ങൾ ലഭിക്കാൻ റേഷന്‍ കാര്‍ഡുകള്‍ ആവശ്യമുള്ളതിനാല്‍ ആളുകള്‍ക്ക് റേഷന്‍ ലഭിക്കുന്നില്ല. ലൈംഗിക തൊഴിലാളികള്‍ കടുത്ത ദുരിതത്തിലാണ് എന്നും കോടതി ചൂണ്ടിക്കാട്ടി. 2020 മാര്‍ച്ച് 24ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ലൈംഗിക തൊഴിലാളികള്‍ക്ക് ജോലിയോ വരുമാനമോ ഇല്ല. ഏപ്രില്‍, മെയ് മാസങ്ങളില്‍ ലൈംഗിക തൊഴിലാളികള്‍ അവരുടെ തുച്ഛമായ സമ്പാദ്യത്തിൽ ജീവിക്കുകയും അതിജീവനത്തിനായി അമിത പലിശ നിരക്കില്‍ വായ്പ എടുക്കുകയോ ചെയ്തു. മിക്കവരും വ്യക്തികളും ജീവകാരുണ്യ സംഘടനകളും നല്കുന്ന സഹായാത്താലാണ് ജീവിതം തള്ളി നീക്കുന്നതെന്ന് ദര്‍ബാര്‍ മഹിള സമന്വയ കമ്മിറ്റി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി.
‘റിച്ച അനുരാഗിന് വഴങ്ങി എന്ന പരാമർശം’; പായലിന്റെ വിവാദ പ്രസ്താവനയിൽ നിയമനടപടി
ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നടത്തിയ വിലയിരുത്തലിനെ തുടര്‍ന്നാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. ഇവിടങ്ങളില്‍ 1.2 ലക്ഷം ലൈംഗികത്തൊഴിലാളികളില്‍ 52 ശതമാനം മാത്രമാണ് പൊതുവിതരണ സമ്ബ്രദായത്തെ ആശ്രയിക്കുന്നത്. മറ്റ് നഗരങ്ങളിലെ സ്ഥിതി ഇതിലും മോശമാണ്.
എല്‍.പി.ജി സിലിണ്ടറുകള്‍ അനുവദിക്കുന്നതിനായി ഉജ്വാല പദ്ധതി പ്രകാരം ലൈംഗിക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന സര്‍വേയില്‍ 1.2 ലക്ഷം ലൈംഗികത്തൊഴിലാളികളില്‍ എട്ട് ശതമാനം പേര്‍ക്ക് മാത്രമേ പാചക വാതക പദ്ധതി പ്രയോജനപ്പെടുത്താനാകൂ എന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് അറസ്റ്റിലായ ഭീകരരെ എൻഐഎ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുളള ദേശീയ എയ്ഡ്സ് നിയന്ത്രണ ഓര്‍ഗനൈസേഷന്റെ (നാക്കോ) കണക്കനുസരിച്ച് രാജ്യത്ത് 8.68 ലക്ഷത്തിലധികം സ്ത്രീ ലൈംഗികത്തൊഴിലാളികളുണ്ട്. 17 സംസ്ഥാനങ്ങളിലായി 62,137 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുമുണ്ട്. ഇതില്‍ 62 ശതമാനം പേര് ലൈംഗിക ജോലികളില്‍ ഏര്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക