Home BUSINESS ‘അൾട്രാ സ്റ്റോപ്പ് അറ്റ് നത്തിംഗ്’…; വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് അവതരിപ്പിക്കും

‘അൾട്രാ സ്റ്റോപ്പ് അറ്റ് നത്തിംഗ്’…; വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് അവതരിപ്പിക്കും

വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് ലോഞ്ച് ചെയ്യും. ആമസോണിൽ ഇതിനോടകം തന്നെ ഈ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഡിവൈസിന്റെ ഡിസ്പ്ലേയെ കുറിച്ച് സൂചന നൽകുന്ന ‘അൾട്രാ സ്റ്റോപ്പ് അറ്റ് നത്തിംഗ്’ എന്ന ടാഗ് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഡിവൈസിന്റെ ആദ്യ വിൽപ്പന ആമസോൺ വഴി മാത്രം നടക്കാനാണ് സാധ്യത. അതിനുശേഷമേ വൺപ്ലസ് 8ടി 5ജി സ്മാർട്ട്ഫോൺ ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി വിൽപ്പനയ്ക്ക് എത്തുകയുള്ളു എന്നാണ് വിവരം.

”മുഖ്യമന്ത്രിയെ ഒക്കെ അങ് കുടുക്കി കളയാം എന്ന പൂതി മനസ്സില് വെച്ചാൽ മതി”- വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്ലസ് പ്രോസസറായിരിക്കും വൺപ്ലസ് 8ടി 5ജി സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക. ഹാൻഡ്‌സെറ്റിൽ 6.55 ഇഞ്ച് എഫ്‌എച്ച്‌ഡി + ഡിസ്‌പ്ലേയായിരിക്കും ഉണ്ടായിരിക്കുക. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസിക്ക് വേരിയന്റിലും 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് വേരിയന്റിലും വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ പുറത്തിറങ്ങും.

ജോസഫിന്‍റെ തമിഴ് റീമേക്ക് ‘വിചിത്തിരൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു

എൽഇഡി ഫ്ലാഷുള്ള ക്വാഡ് ക്യാമറ സെറ്റപ്പ് ഡിവൈസിൽ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിവൈസിന്റ മുൻഭാഗത്ത് 32 എംപി സെൽഫി ക്യാമറയായിരിക്കും ഉണ്ടാവുക. ആൻഡ്രോയിഡ് 11 ഔട്ട് ഓഫ് ദി ബോക്സ് ബേസ്ഡ് ഓക്സിജൻ ഒ.എസ് 11 ആയിരിക്കും ഡിവൈസിന്റെ ഒഎസ് എന്നാണ് സൂചനകൾ.

Also Read :  കണ്ണൂർ ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍