ഹൈക്കോടതിയിൽ ഹർജികളും സത്യവാങ്മൂലങ്ങളും സമർപ്പിക്കുന്നതിന് ഇനിമുതൽ ലീഗൽ പേപ്പർ നിർബന്ധമില്ല. എ ഫോർ സൈസ് പേപ്പറുകളിൽ ഇവ സമർപ്പിക്കാമെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറൽ സോഫി തോമസ് ഉത്തരവിറക്കി. ഇന്ത്യയിൽ കടലാസ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു മേഖല കോടതികളാണ്. ഒഴിവാക്കാവുന്ന പ്രിന്റിങ് പോലും കോടതി നടപടികളുടെ ഭാഗമായി ഉപയോഗിക്കേണ്ടി വരുന്നു.
ഒടുവിൽ ബാറ്റ്മിന്റൺ കോർട്ടിൽ തിരിച്ചെത്തി ചാക്കോച്ചൻ, കമെന്റുകളുമായി ആരാധകർ
ലീഗൽ സൈസ് പേപ്പർ എന്നാൽ നീളം എ ഫോറിനേക്കാൾ അൽപ്പം കൂടുതലുള്ള പേപ്പർ ആണ്. കോടതികളിൽ കേസ് നൽകുമ്പോൾ ലീഗൽ സൈസ് പേപ്പറിന്റെ ഒരുഭാഗം മാത്രം പ്രിന്റ് ചെയ്തു നൽകണം എന്നതായിരുന്നു ഇതുവരെയുള്ള നിയമം. ഒരുവശത്ത് മാത്രം പ്രിന്റ് ചെയ്യുന്നത് കൊണ്ട് ലക്ഷക്കണക്കിന് പേപ്പർ അധികമായി വേണ്ടിവരുന്നുണ്ട്. എല്ലാവരും പൊതുവിൽ ഉപയോഗിക്കുന്ന എ ഫോർ ഷീറ്റ് ഉപയോഗിക്കാതെ ലീഗൽ സൈസ് ഉപയോഗിക്കുമ്പോൾ ജനങ്ങൾക്കത് ബുദ്ധിമുട്ടുണ്ടാക്കുകയും ഇത് അനാവശ്യ ചെലവ് ഉണ്ടാക്കുകയും ചെയ്യുന്നു. എന്തായാലും എ ഫോർ പേപ്പറിലെ ഇരുവശത്തും പ്രിന്റ് ചെയ്ത് ഹർജിയും സത്യവാങ്മൂലവും നൽകാമെന്നാണ് ഇപ്പോഴത്തെ ഉത്തരവ്. നവംബർ രണ്ട് മുതൽ എ ഫോർ സൈസ് പേപ്പറിൽ മാത്രമേ ഹർജി ഫയൽ ചെയ്യാനാകൂ.
ജോലിയില്ലാത്ത ഏഴ് മാസം,പിന്നെ ക്വാറന്റീനും; കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് ജയറാം
പ്രതികരിക്കാൻ ഇവിടെ എഴുതുക