കൊവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ കൊച്ചി ലുലു മാള്‍ ഇന്ന് മുതല്‍ പൂര്‍ണ്ണമായും അടച്ചിടും. ഈ പ്രദേശം കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഈ നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ലെന്നാണ് ലുലുമാള്‍ അധികൃതര്‍ വ്യക്തമാക്കിയത്.
ലൈഫ് മിഷൻ ക്രമക്കേടിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു
ആശങ്കപ്പെടേണ്ടതില്ലെന്നും വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യതയുള്ളവരെ ആരോഗ്യ വിഭാഗം ബന്ധപ്പെടുമെന്നും മാള്‍ അധികൃതര്‍ പറഞ്ഞു. ഇന്നലെ 406 കൊവിഡ് കേസുകളാണ് എറണാകുളം ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ലുലുമാള്‍ ഉള്‍പ്പെടുന്ന കളമശ്ശേരി 34-ാം ഡിവിഷന് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക