തൃക്കരിപ്പൂര്‍: ബഹ്റിന് സര്‍ക്കാരിന്റെ ആദ്യ കോവിഡ് 19 വാക്സിൻ ടെസ്റ്റ് ഡോസ് സ്വീകരിച്ച് പരീക്ഷണത്തിന് വിധേയനായ മലയാളി തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ സ്വദേശി ഗംഗന് തൃക്കരിപ്പൂരിന് പ്രശസ്ത ഗായകന് എം.ജി. ശ്രീകുമാറടക്കം സാമൂഹ്യസാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഫോണിലൂടെ അഭിനന്ദനം അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്
ബ്ലഡ് ഡോണേര്‍സ് കേരളയുടെ ബഹ്റിന് ചാപ്റ്റർ പ്രസിഡന്റും എടാട്ടുമ്മൽ സ്വദേശിയുമായ ഗംഗന് ശനിയാഴ്ചയാണ് വാക്സിൻ സ്വീകരിച്ചത്. അടുത്ത ഡോസ് മരുന്ന് 21 ദിവസത്തിന് ശേഷം ഒക്ടോബർ 10 ന് സ്വീകരിക്കും. പരീക്ഷണ ഡോസ് സ്വീകരിച്ചാല്‍ ഒന്നര മാസം കഴിഞ്ഞു മാത്രമെ രാജ്യം വിട്ടുപോകാന്‍ അനുവദിക്കുകയുള്ളൂ.
രണ്ടു ദശാബ്ദക്കാലമായി ബഹ്റിനിലെ ഷിപ്പിംഗ് ലോജിസ്റ്റിക് കമ്പനി മാനേജരായി സേവനമനുഷ്ഠിച്ചു വരുന്ന ഗംഗന് കേരള സോഷ്യല്‍ ഫോറം പ്രവര്‍ത്തകനും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനുമാണ്. ഭാര്യ: ഷീജ, മക്കള്‍: സംഗത്, സ്വതിക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക