കോണ്‍ഗ്രസ് കെട്ടിപ്പടുത്ത അയല്‍ബന്ധങ്ങളെല്ലാം നരേന്ദ്രമോദി തകർത്തെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ‘കാലങ്ങളായി കോണ്‍ഗ്രസ് കെട്ടിപ്പടുക്കുകയും പരിപോഷിക്കുകയും ചെയ്ത ബന്ധങ്ങളുടെ ശൃംഖല മിസ്റ്റര്‍ മോദി നശിപ്പിച്ചു. സുഹൃത്തുക്കളില്ലാത്ത ഒരു അയല്‍പ്പക്കത്ത് താമസിക്കുന്നത് അപകടകരമാണ്.’ രാഹുല്‍ ഗാന്ധി തന്റെ ട്വിറ്ററില്‍ കുറിച്ചു.
അറിയുമോ? സണ്ണി ലിയോണിന്റെ സൗന്ദര്യ രഹസ്യം ഇതാണ്
ഇന്ത്യയുമായുള്ള അടുപ്പം ദുര്‍ബലമാക്കി ചൈനയോട് കൂടുതല്‍ അടുക്കുന്ന ബംഗ്ലാദേശിന്റെ സമീപനത്തെ കുറിച്ചുള്ള ‘ദി ഇക്കണോമിസ്റ്റി’ന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. വർഷങ്ങൾകൊണ്ട് കോൺഗ്രസ് കെട്ടിപ്പടുത്ത ബന്ധങ്ങൾ ഓരോന്നും നിമിഷനേരം കൊണ്ടാണ് മോദി ഇല്ലാതാക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ഹർജികളും സത്യവാങ്മൂലങ്ങളും നൽകാൻ ഇനി ലീഗൽ പേപ്പർ വേണ്ട, എ ഫോർ പേപ്പർ മതി
പ്രതികരിക്കാൻ ഇവിടെ എഴുതുക