മലയാള സിനിമയിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ജോജു നായകനായ പത്മകുമാര്‍ ചിത്രം ജോസഫ്. ഈ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. എം. പത്മകുമാര്‍ തന്നെയാണ് ചിത്രം തമിഴിലൊരുക്കുന്നത്. ‘വിചിത്തിരൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട
നടൻ ശിവകാർത്തികേയനാണ് പോസ്റ്റർ റിലീസ് ചെയ്തത്. ബി സ്റ്റുഡിയോയുടെ ബാനറിൽ സംവിധായകൻ ബാലയാണ് ചിത്രം നിർമ്മിക്കുന്നത്. താരായ് തപ്പട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്.കെ സുരേഷാണ് വിചിത്തരനില് നായക വേഷം കൈകാര്യം ചെയ്യുന്നത്.
മലയാളത്തിലേതുപോലെ രണ്ടു കാലഘട്ടത്തിലെ വേഷപ്പകർച്ചകൾ തമിഴിലും അവതരിപ്പിക്കും. ചിത്രത്തിനായി ഫിറ്റ്നസിൽ വളരെ കഠിനാധ്വാനം ചെയ്ത അദ്ദേഹം ചെറുപ്പകാലം അവതരിപ്പിക്കുന്നതിനായി 22 കിലോ ഭാരം കുറച്ചിരുന്നു.
ജി വി പ്രകാശാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ജോജു ജോര്‍ജ്ജിന് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. ദേശീയ ചലച്ചിത്ര പുരസ്കാരവും ചിത്രത്തിന് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക