ബോളിവുഡ് താരം ദീപിക പദുകോണിന് സമന്‍സ്. നാര്‍കോടിക്സ് കണ്ട്രോള് ബ്യൂറോ ആണ് സമന്‍സ് അയച്ചത്. ദീപികയ്ക്ക് പുറമെ, ശ്രദ്ധ കപൂര്‍, രകുല്‍ പ്രീത് സിംഗ് എന്നിവര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്.
നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിനെ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി മരുന്ന് കണ്ണികളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് താരങ്ങളെയും വിളിപ്പിച്ചിരിക്കുന്നത്.
വിവാഹം കഴിഞ്ഞ് രണ്ടാഴ്ച; ഭര്‍ത്താവിന് എതിരെ ലൈംഗിക പീഡന പരാതിയുമായി നടി പൂനം പാണ്ഡെ
ദീപിക പദുകോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. നിലവില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്ത വാട്സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍ നടപടി.
ബോളിവുഡിലെ ഒരു ഏജന്‍സിയായ ടാലന്റിന്റെ മാനേജര്‍ ജയ സാഹയെയും നാര്‍ക്കോട്ടിക്ക്സ് തിങ്കളാഴ്ച്ച ചോദ്യം ചെയ്തിരുന്നു. നാല് മണിക്കൂര്‍ നേരമാണ് അവരെ ചോദ്യം ചെയ്തത്. ജയ സഹായും ദീപികയുടെ മാനേജര്‍ കരിഷ്മയും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങളും പുറത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക