ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളുടെ പട്ടികയിൽ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാലാം തവണയും ഇടം പിടിച്ചു. നേതാക്കന്മാരുടെ പട്ടികയില്‍ ഇടം നേടുന്ന ഒരേ ഒരു ഇന്ത്യക്കാരനാണ് മോദി.
ടൈം മാഗസിന് ആണ് പട്ടിക പുറത്ത് വിട്ടത്. 2014ല്‍ ലഭിച്ചതിനേക്കാള്‍ മികച്ച ഭൂരിപക്ഷത്തോടെ ലോകത്തിലെ ഏറ്റവും ബൃഹത്തും ചലനാത്മകവുമായ ജനാധിപത്യത്തിന്റെ അമരത്തേക്ക് നരേന്ദ്ര മോദി 2019ലും നടന്നു കയറിയതും മാഗസിന് വിലയിരുത്തുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് , ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗ്, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്, ഡെമോക്രാറ്റിക് നേതാവ് കമല ഹാരിസ്, തായ്വാന് പ്രസിഡന്റ് സൈ ഇംഗ് വെന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക