തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ആഭ്യന്തര സെക്രട്ടറി അന്വേഷണത്തെ സംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തുനല്‍കി. ലൈഫ് മിഷന് പദ്ധതിയെ കുറിച്ച് വിവാദങ്ങള്‍ ആരംഭിച്ചിട്ട് മാസങ്ങളായി.
അവശ്യസാധന ഭേദഗതി ബില്‍ 2020 രാജ്യസഭ പാസാക്കി
ക്രമക്കേടുകളെക്കുറിച്ചു പ്രാഥമിക അന്വേഷണം നടത്താനാണ് തീരുമാനം. വിവരാവകാശ നിയമപ്രകാരം പദ്ധതി സംബന്ധിച്ച ധാരണാപത്രം ആവശ്യപ്പെട്ടിട്ടും അത് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ലൈഫ് മിഷന് വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ യുഎഇ റെഡ് ക്രെസന്റില്‍ നിന്നും ലഭിച്ച 19 കോടി രൂപയില്‍ നിന്നും ഒമ്പതുകോടി രൂപ ഗൂഢാലോചന നടത്തി തട്ടിയെടുത്തെന്ന ആരോപണത്തില്‍ 10 പേര്‍ക്കെതിരെ അനില്‍ അക്കര എംഎല്‍എ വടക്കാഞ്ചേരി പോലീസില്‍ പരാതി നല്കി.
ലൈഫ് മിഷന് ചെയര്‍മാനായ സംസ്ഥാന മുഖ്യമന്ത്രി, വൈസ് ചെയര്‍മാനായ തദേശസ്വയംഭരണ മന്ത്രി, സ്വപ്ന സുരേഷ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണു പരാതി നല്‍കിയത്. ലൈഫ് മിഷനില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ അന്വേഷണമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക