ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പതിറ്റാണ്ടുകളായി നിര്‍മിച്ചെടുത്ത ബന്ധങ്ങളുടെ ശൃംഖല മോദി നശിപ്പിച്ചുവെന്നും അയല്പക്കത്ത് ഒരു സൃഹൃദ്രാജ്യം പോലുമില്ലാതെ ജീവിക്കുന്നത് അപകടമാണെന്നും രാഹുല്‍ പറഞ്ഞു.
ലൈഫ് മിഷൻ; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
രാജ്യസഭയില്‍ കാര്‍ഷിക ബില്‍ പാസാക്കുന്നതിനിടെ പ്രതിഷേധിച്ച എം.പിമാരെ സസ്പെന്‍ഡ് ചെയ്തത് ജനാധിപത്യത്തിന്റെ വായടപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവാണെന്ന് രാഹുല്‍ നേരത്തേ പറഞ്ഞിരുന്നു.
ഇന്ത്യക്ക് ബംഗ്ലദേശുമായുള്ള ബന്ധം ദുര്‍ബലമായെന്നും ഇത് ചൈനയുമായി അടുക്കുന്നതിനുള്ള തെളിവാണെന്നും ബ്രിട്ടീഷ് മാധ്യമമായ ‘ദി എക്കണോമിസ്റ്റി’ന്റെ വാര്‍ത്ത പങ്കുവെച്ച് രാഹുല്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക