ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയുള്ള വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് മലയാളി ക്രിക്കറ്റ് താരമായ സഞ്ജു സാംസണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പടെ നിരവധി താരങ്ങളാണ് സഞ്ജുവിന്റെ ഐപിഎല്‍ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഇനി 14 ദിവസമില്ല; ക്വാറന്റീനില്‍ കഴിയേണ്ട കാലാവധി ഇനി 7 ദിവസം, സര്‍ക്കാര്‍ ഉത്തരവിറക്കി
അതേസമയം സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി തഴയുന്നതില്‍ സെലക്ടര്‍മാരെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണിങ് താരമായ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ കളിപ്പിക്കണം എന്ന് എല്ലാക്കാലവും ആവശ്യപ്പെട്ടിട്ടുള്ള താരം കൂടിയാണ് ഗംഭീര്‍.
ഇത് വളരെ കൗതുകകരമാണ് ലോകത്തിലേ ഏതൊരു ടീമും സഞ്ജുവിനെ പോലൊരു താരത്തിനെ രണ്ട് കയ്യും നീട്ടി സ്വീകരിക്കും. എന്നാല്‍ ഇന്ത്യയില്‍ മാത്രം അയാള്‍ക്ക് ടീമില്‍ ഇടമില്ല ഗൗതം ഗംഭീര്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു. നിലവില്‍ ഇന്ത്യയിലെ യുവതാരങ്ങളില്‍ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മാത്രമല്ല. ഏറ്റവും മികച്ച യുവ ബാറ്റ്സ്മാന് കൂടിയാണ് സഞ്ജുവെന്നും മറ്റൊരു പോസ്റ്റില്‍ ഗംഭീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക