സുല്‍ത്താന്‍ ബത്തേരി: ഗാന്ധിജി കേരളത്തില്‍ വന്നതിന്റെ ശതാബ്ദി വര്‍ഷത്തിൽ നൽകപ്പെടുന്ന കേരള പ്രദേശ് ഗാന്ധി ദര്ശന് വേദിയുടെ ശ്രേഷ്ഠ ഗാന്ധിയന്‍ പുരസ്കാരത്തിന് ഡോ. പി. ലക്ഷ്മണന് മാസ്റ്റര്‍ അർഹനായി.
കേന്ദ്ര വനിത കമ്മീഷന് അധ്യക്ഷസ്ഥാനത്തേക്ക് ശോഭ സുരേന്ദ്രനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്
ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പാലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ദേശ സ്നേഹി എന്ന നിലയിലാണ് ഇദ്ദേഹത്തെ അവാർഡിനായി തിരഞ്ഞെടുത്തതെന്ന് അധികൃതർ അറിയിച്ചു.
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും കെ.പി.ജി.ഡി സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായ കുര്യാക്കോസ് ആന്റണി, ജില്ല പ്രസിഡന്റ് ഇ.വി. അബ്രാഹം, സെക്രട്ടറി എല്‍ദോ കെ. ഫിലിപ്പ് എന്നിവരടങ്ങുന്ന സമിതിയാണ് ലക്ഷ്മണന് മാസ്റ്ററെ ജേതാവായി തിരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക