കോഴിക്കോട് നഗരത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. ഇന്ന് 105 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പാളയം മാര്‍ക്കറ്റിലെ തൊഴിലാളികളും കച്ചവടക്കാരുമുള്‍പ്പെടെ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് പാളയം മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ ഉത്തരവായിട്ടുണ്ട്.
സെപ്തംബര്‍ 24 മുതല്‍ 30 വരെയാണ് മാര്‍ക്കറ്റ് അടച്ചിടുക.760 പേരെ ടെസ്റ്റ് ചെയ്തതിലാണ് ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പാളയം മാര്‍ക്കറ്റിലെ വ്യാപാരികള്‍, തൊഴിലാളികള്‍, ജീവനക്കാര്‍ എന്നിവരില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ആറ് വയസുകാരിയെ സ്‌കൂളില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍
കോര്‍പറേഷന്‍ പരിധിയില്‍ 1019 പേരില്‍ നടത്തിയ പരിശോധനയിലാണ് 105 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ലക്ഷണം കാണിക്കാത്തവരെ വീടുകളില്‍ തന്നെ ചികിത്സിക്കാനാണ് തീരുമാനം. ഇന്നലെ മാത്രം 394 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 383 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം ജില്ലയിലൊട്ടാകെ 504 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 12 പേര്‍ക്കുമാണ് കൊവിഡ് പോസിറ്റീവായത്. ജില്ലയില്‍ കനത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്.കൊവിഡ് വ്യാപനതോതില്‍ കേരളത്തിന്റെ നില അതീവഗുരുതരമെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പരിശോധിക്കുന്നവരില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലായിരിക്കുകയാണ് കേരളത്തിന്റെ സ്ഥിതി. കഴിഞ്ഞ മൂന്നാഴ്ചയിലെ കൊവിഡ് കണക്കുകളാണ് കേരളത്തിന്റെ നില ആശ്വാസകരമല്ലെന്ന് തെളിയിക്കുന്നത്.