Home LATEST NEWS പൃഥ്വി 2 മിസൈലിൻ്റെ പരീക്ഷണം വിജയിച്ചു

പൃഥ്വി 2 മിസൈലിൻ്റെ പരീക്ഷണം വിജയിച്ചു

ഭുവനേശ്വര്‍: തദ്ദേശീയമായി വികസിപ്പിച്ച ഹൃസ്വദൂര ബാലസ്റ്റിക് മിസൈലായ പൃഥ്വി രണ്ടിൻ്റെ പരീക്ഷണം വിജയിച്ചു. ഒഡീഷ തീരത്തെ ബലാസോറില്‍നിന്നാണ് ഇന്നലെ രാത്രി പരീക്ഷണം നടന്നത്. സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് തീരുമാനിച്ച ലക്ഷ്യങ്ങള്‍ മിസൈല്‍ കൈവരിച്ചു എന്നാണ് റിപ്പോര്‍ട്ട്.

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു

350 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിൻ്റെ വിവിധ സാഹചര്യങ്ങളിലെ കാര്യക്ഷമത പരിശോധിക്കുന്നതിനുള്ള പരീക്ഷണമായിരുന്നു. 2003 മുതല്‍ ഇന്ത്യന്‍ സൈന്യത്തിൻ്റെ ഭാഗമാണ് പൃഥ്വി മിസൈല്‍

പൃഥ്വി -2ൻ്റെ അവസാന രാത്രി പരീക്ഷണം ഈ വർഷം നവംബര്‍ 20 ന് നടക്കും. ദ്രവ ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇരട്ട എഞ്ചിനുകളുള്ള ഇവയ്ക്ക് 500 മുതല്‍ 1,000 കിലോ ഗ്രാം വരെ ആയുധം വഹിക്കാന്‍ കഴിവുണ്ട്.

Also Read :  ആരോഗ്യ സേതു ആപ്പ് സംബന്ധിച്ച വിവരങ്ങള്‍ നൽകിയില്ല, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കും