ഇന്നും മലയാളികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന ചിത്രമാണ് ഇൻ ഹരിഹർനഗർ. മുകേഷും ജഗദീഷും സിദ്ധിഖും അശോകനും കൊളുത്തിവിട്ട ചിരിപ്പൂരം ഇപ്പോഴും ആരാധകരെ ചിരിപ്പിക്കാറുണ്ട്.
എന്നാൽ നമ്മളൊന്നും അറിയാതെ അണിയറയിൽ പ്രവർത്തിച്ച ഒരു യുവതാരത്തെ പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ സൗബിൻ ഷാഹിറാണ് ആ താരം.
ഇൻ ഹരിഹർ നഗറിന്റെ സെറ്റിൽ സുരേഷ് ഗോപിക്കൊപ്പം ഇരിക്കുന്ന കുഞ്ഞ് സൗബിനും സഹോദരൻ ഷാബിൻ ഷാഹിറുമാണ് ചിത്രത്തിൽ. സിനിമയിലെ അതേ ലുക്കിലാണ് സുരേഷ് ഗോപി.
ചിത്രത്തിന്റെ ഓർമയിൽ ഷാബിനാണ് ചിത്രം പങ്കുവെച്ചത്. ഓർമകൾ എന്ന ഹാഷ്ടാഗിലാണ് ചിത്രം. സിനിമാ മേഖലയിൽ സജീവമായിരുന്ന സൗബിന്റെ പിതാവ് സാബു സാഹിർ ഇൻ ഹരിഹർ നഗറിന്റെ പിന്നണിയിലും പ്രവർത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക