ഇന്ത്യൻ വിമാനങ്ങൾക്കും സൗദിയിൽ ഇന്ന് ഇന്ത്യയിലേക്കുള്ള സർവീസുകൾക്കും സൗദി അറേബ്യ ഏർപ്പെടുത്തിയ വിലക്ക് പക്ഷെ വന്ദേ ഭാരത് സർവീസുകളെ ബാധിക്കില്ല. വന്ദേഭാരത് അടക്കമുള്ള സര്‍വീസുകളെ പുതിയ ഉത്തരവ് ബാധിക്കാതിരിക്കാന്‍ എംബസി ഇടപെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള ചാർട്ടേർഡ് വിമാനങ്ങൾക്കും വിലക്കുണ്ടാകില്ല. പക്ഷെ, ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള ചാർട്ടേർഡ് സർവീസുകൾക്ക് പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്.
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; എഞ്ചിനീയറിംഗ് പ്രൊജക്റ്റും തൊഴിൽ അവസരങ്ങളും
കഴിഞ്ഞ ദിവസം സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തുവിട്ട ഉത്തരവിൽ ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്നും ഉള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കുമെന്ന് അറിയിച്ചിരുന്നു. ഈ മാസം 15ന് ഇറങ്ങിയ സര്‍ക്കുലറിന്റെ തുടര്‍ച്ചയാണ് ഈ ഉത്തരവെന്നാണ് സൂചന. ഇതോടെ ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നത് വൈകുമെന്ന് തന്നെ കരുതാം.
കാര്‍ഷിക ബില്ലിലെ പ്രതിഷേധം; പാര്‍ലമെന്റില്‍ ഇടത് അംഗങ്ങള്‍ക്കൊപ്പം പ്രതിഷേധിക്കാൻ ജോസ് കെ മാണി
പ്രതികരിക്കാൻ ഇവിടെ എഴുതുക