വളരെ വേഗത്തിൽ ചുരുക്കം ചില സിനിമകളിലൂടെത്തന്നെ മലയാള സിനിമയിലെ യുവതാര നിരയിലേക്ക് എത്തിപ്പെട്ട നടനാണ് ടോവിനോ തോമസ്. വെള്ളിത്തിരയിലെന്നപോലെ താരം യഥാർത്ഥ ജീവിതത്തിലും സൂപ്പറാണ്. സാമൂഹ്യ പ്രവർത്തനങ്ങളിലുൾപ്പെടെ കൈമെയ് മറന്ന് പങ്കാളിയാകുന്ന താരത്തിന് സ്ക്രീനിനും പുറത്തും അതിനാൽ തന്നെ ആരാധകർ ഏറെയാണ്. ബിഗ് ബഡ്ജറ്റ് ചിത്രം മിന്നൽ മുരളി, കള എന്നീ ചിത്രങ്ങളോടൊപ്പ അണിയറയിൽ ഒരുങ്ങാൻ തയ്യാറെടുക്കുന്ന പുതിയ ചിത്രമാണ് ‘വരവ്’.
അറിയുമോ? സണ്ണി ലിയോണിന്റെ സൗന്ദര്യ രഹസ്യം ഇതാണ്
പ്രേക്ഷകപ്രീതി നേടിയ ‘ഗോദ’ക്കും, വിനീത് ശ്രീനിവാസൻ ചിത്രം ‘തിര’ക്കും തിരക്കഥയൊരുക്കിയ രാകേഷ് മാന്തോടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹിറ്റ് ചിത്രമായ അരവിന്ദന്റെ അതിഥികൾക്ക് ശേഷം പ്രദീപ് കുമാർ പതിയാറ നിർമ്മിക്കുന്ന ചിത്രമാണ് ‘വരവ്’. ഇദ്ദേഹം തന്നെയാണ് ചിത്രത്തെ കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്. ഏവരുടെയും ആശംസകളും പ്രാർത്ഥനകളും അഭ്യർത്ഥിച്ചു കൊണ്ടാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവച്ചത്. രാകേഷിനെ ആദ്യത്തെ സംവിധാന സംരംഭം കൂടിയാണ് ചിത്രം. രാകേഷിനൊപ്പം ഗാനരചയിതാവ് മനു മഞ്ജിത്ത്, സുരേഷ് മലയങ്കണ്ടി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. വിശ്വജിത്താണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.
ഒടുവിൽ ബാറ്റ്മിന്റൺ കോർട്ടിൽ തിരിച്ചെത്തി ചാക്കോച്ചൻ, കമെന്റുകളുമായി ആരാധകർ
പ്രതികരിക്കാൻ ഇവിടെ എഴുതുക