മലയാളിക്ക് ഏറ്റവും പരിചിതമായ കടല്‍മത്സ്യം ഏതെന്ന് ചോദിച്ചാല്‍ മത്തി അഥവാ ചാള എന്നായിരിക്കും ഉത്തരം. ഇന്നും നാട്ടിന്‍പുറങ്ങളില്‍ ചില്ലറകൊടുത്ത് വാങ്ങാവുന്ന മത്തി പക്ഷേ ആളത്ര ചില്ലറക്കാരനല്ല. ഹൃദയത്തിന്റെ ആരോഗ്യം തൊട്ട് ബുദ്ധിവികാസത്തിന് വരെ സഹായിക്കുന്ന ഘടകങ്ങള്‍ കുഞ്ഞന്‍ മത്തിയിലുണ്ട്.
10 മുതല്‍ 20 മീറ്റര്‍ വരെ ആഴമുള്ള തീരക്കടലിലാണു മത്തി കൂടുതലായും കണ്ടു വരുന്നത്. ജൂണ്‍ ജൂലൈ മാസങ്ങളാണു മത്തിയുടെ പ്രജനന കാലം. പെണ് മീനുകള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണു മുട്ടയിടുക. ഒരു പെണ്‍മത്തി ശരാശരി അര ലക്ഷം മുട്ട ഇടാറുണ്ട്.
ബ്രേക്ക്ഫാസ്റ്റിനു ഇനി സോഫ്റ്റായ പാലപ്പം എളുപ്പത്തിൽ ഉണ്ടാക്കാം
ചെമ്മീനുകളുടെ ലാര്‍വകള്‍, മീനുകളുടെ മുട്ടകള്‍, വിവിധ തരം ആല്‍ഗകള്‍, പ്ലവകങ്ങള്‍, പായലുകള്‍ തുടങ്ങിയവയൊക്കെ എന്നിവയൊക്കെ മത്തി ആഹാരമാക്കുന്നു. മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ3 ഫാറ്റി ആസിഡ് ആണ് മത്തിയെ വേറിട്ട മീനാക്കുന്നതിലെ പ്രധാനഘടകം. ഹൃദയരോഗങ്ങളെ ചെറുക്കാനും രക്തസമ്മര്‍ദം കുറക്കാനും പറ്റിയ മരുന്നാണിത്.
ഈ ആസിഡ് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായകമാണ്. മത്തിയില്‍ പ്രോട്ടീനും വൈറ്റമിന്‍ എ, ഡി, ബി 12. എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു. ശരാശരി ഉപഭോഗത്തില്‍ ഒരു നേരം 37 ഗ്രാം പ്രോട്ടീന്‍ മത്തിയില്‍ നിന്നും ലഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക