കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ വിപ്ലവ നക്ഷത്രം പി. കൃഷ്ണപിള്ളയുടെ പോരാട്ടജീവിതം ആസ്പദമാക്കി അനില്‍ വി. നാഗേന്ദ്രന് സംവിധാനം ചെയ്ത ‘വസന്തത്തിന്റെ കനല്‍വഴികളില്‍’ എന്ന ചിത്രം ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നു.
അഭിനയകലയുടെ പെരുന്തച്ചന്റെ ഓർമയ്ക്ക് 8 വയസ്സ്
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ജനകീയ പ്രക്ഷോഭങ്ങളുടെയും കനൽ മൂടിക്കിടന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ചിത്രം ഇതിനോടകം തന്നെ വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു. മലയാളസിനിമയില്‍ ഇന്നേവരെ ആവിഷ്ക്കരിച്ച വിപ്ലവ സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
സഖാവ് പി.കൃഷ്ണപിള്ളയ്ക്ക് ജീവൻ നൽകിയത് പ്രമുഖ തമിഴ്നടനും സംവിധായകനുമായ സമുദ്രക്കനിയാണ്. സുരഭി ലക്ഷ്മിയാണ് നായിക. എട്ട് സംഗീത സംവിധായകർ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ദേശീയ – സംസ്ഥാന തലത്തിൽ നിരവധി പുരസ്ക്കാരങ്ങൾ ഈ ചിത്രം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക