ന്യൂഡല്‍ഹി : റാഫേല്‍ യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരി എന്ന പേര് സ്വന്തമാക്കി ഫ്ളൈറ്റ് ലെഫ്റ്റനന്റ് ശിവാംഗി സിംഗ്. വാരണാസിയില്‍ സ്കൂള്‍ വിദ്യാഭ്യാസവും, ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ ശിവാംഗി 2016 ലാണ് പരിശീലന അക്കാദമിയില്‍ ചേരുന്നത്.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ കേസ്
2017ലാണ് ശിവാംഗി വ്യോമസേനയുടെ ഭാഗമാകുന്നത്. വാരാണസി സ്വദേശിയാണ്. മികച്ച പ്രകടനമാണ് റഫേല്‍ പറത്തുന്ന ആദ്യവനിതാ പൈലറ്റെന്ന ചരിത്രനേട്ടം സ്വന്തമാക്കാന്‍ ശിവാംഗിക്ക് സഹായകമായത്.
17 സ്ക്വാഡ്രണിന്റെ ഭാഗമാകാനുള്ള പ്രത്യേക പരിശീലനത്തിലാണ് ശിവാംഗി ഇപ്പോള്‍. സേനയില്‍ ചേര്‍ന്നതിന് ശേഷം മിഗ് 21 ബിസണ്‍ എയര്‍ക്രാഫ്റ്റാണ് ശിവാംഗി പറപ്പിച്ചിരുന്നത്. ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയ റഫേല്‍ യുദ്ധവിമാനങ്ങള്‍ അടുത്തിടെയാണ് ഔദ്യാേഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക