വാഹനപ്രേമികൾക്കുള്ള സന്തോഷ വാർത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ദിവസവും നിരത്തുകളിൽ പുത്തൻ വാഹനങ്ങൾ ഇറങ്ങുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ജെഎൽആറിന്റെ ലാൻഡ് റോവർ ഡിഫെൻഡർ 110 എസ്യുവി എത്തുകയാണ്. ഒക്ടോബർ 15 നാണ് വാഹനം വിപണിയിൽ എത്തുക. 2009 ൽ രാജ്യത്ത് പ്രവേശിച്ചതിനു ശേഷം ലാൻഡ് റോവർ ആദ്യമായാണ് പുതിയ ഡിഫെൻഡർ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
ഡ്രൈവിംഗ് ലൈസന്‍സ് 15 ദിവസത്തിനകം; മോട്ടോര്‍ വാഹനവകുപ്പ് ഓണ്‍ലൈന്‍ വഴിയാക്കിയ സേവനങ്ങള്‍ ഇവയാണ്
എസ്യുവിയുടെ പരമാവധി ടോർഖ് 400 Nm ആണ്. 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന ഡിഫെൻഡർ ഇപ്പോൾ 300 bhp കരുത്ത് വികസിപ്പിക്കാൻ പ്രാപ്തമാണ്. ബേസ്, S, SE, HSE, ഫസ്റ്റ് എഡിഷൻ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത വേരിയന്റുകളിലാണ് ഡിഫെൻഡർ 90, 110 വകഭേദങ്ങൾ വിൽപ്പനയ്ക്ക് എത്തുക. ലോകമെമ്പാടുമുള്ള വിപണികളിൽ ഉയർന്ന ഡിമാൻഡാണ് 2020 ലാൻഡ് റോവർ ഡിഫെൻഡറിനുള്ളത്. റേഞ്ച് റോവർ ഇവോക്ക്, ഡിസ്കവറി സ്പോർട്ട്, റേഞ്ച് റോവർ വെലാർ, ഡിസ്കവറി, റേഞ്ച് റോവർ സ്പോർട്ട്, റേഞ്ച് റോവർ എന്നിവയാണ് ഇന്ത്യയിൽ ലഭ്യമായ മറ്റ് ലാൻഡ് റോവർ എസ്യുവികൾ.
വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഓൺലൈനായി പ്രീ-ബുക്ക് ചെയ്യാമെന്നും കമ്പനി അറിയിച്ചു. കംപ്ലീറ്റിലി ബിൽറ്റ് യൂണിറ്റായാണ് വാഹനം ഇന്ത്യയിൽ എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക