ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ പോലീസിൽ പരാതിയുമായി ഭാര്യ. ലൈംഗിക പീഡനം, വഞ്ചന കുറ്റം എന്നിവയാരോപിച്ചാണ് ഭാര്യ ആലിയ മുംബൈ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഏറെനാളായി അകല്‍ച്ചയില്‍ കഴിയുന്ന ഇവര്‍ നേരത്തേ, ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ യുപി പോലീസിലും പരാതി നല്‍കിയിരുന്നു.
അതേസമയം, ഇത് കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നും ഇതിനെതിരെ ഹൈക്കോടതിയില്‍ ആലിയയ്ക്കെതിരെ ഹര്‍ജി നല്‍കുമെന്നും നടന്റെ സഹോദരന് പ്രതികരിച്ചു. മര്‍ദ്ദിച്ചതായി ആലിയ ആരോപിച്ചതിനെതിരെ അദ്ദേഹവും നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതം: സിപിഐഎം
പ്രതികരിക്കാൻ ഇവിടെ എഴുതുക