സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിൽ 5418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 713 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 58 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 198 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇവ രണ്ടുംകൂടെ ആകെ 6131 സമ്പര്‍ക്ക രോഗികളാണുള്ളത്.
80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 794, മലപ്പുറം 753, കോഴിക്കോട് 676, എറണാകുളം 619, തൃശൂര്‍ 596, കൊല്ലം 552, ആലപ്പുഴ 516, പാലക്കാട് 396, കണ്ണൂര്‍ 353, കോട്ടയം 320, കാസര്‍ഗോഡ് 251, പത്തനംതിട്ട 143, ഇടുക്കി 97, വയനാട് 65 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
കൂടുതൽ രോഗികൾ തിരുവനതപുരത്ത് ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക് ഇങ്ങനെ
രോഗം ബാധിച്ച ആരോഗ്യപ്രവർത്തകരുടെ ജില്ല തിരിച്ചുള്ള എണ്ണം കണ്ണൂര്‍ 19, തിരുവനന്തപുരം 14, എറണാകുളം 9, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് 6 വീതം, പാലക്കാട് 5, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് 3 എന്നിങ്ങനെയാണ്.
ആകെ രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ- തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74. വൈറസ് ബാധമൂലം 22 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലെ 10 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക