കാര്‍ഷിക ബില്ലിൽ കേന്ദ്ര സര്‍ക്കാറിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മുൻ ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിംഗ്. ‘സന്തോഷമുള്ള ഒരു രാജ്യം വേണമെങ്കില്‍ നമുക്ക് സന്തോഷവാന്മാരായ കര്‍ഷകരും വേണം. കര്‍ഷകരുടെ വിഷമം എനിക്കറിയാം. ജയ് ഹിന്ദ്….’ – ഹർഭജൻ സിംഗ് കുറിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരത്തിന്റെ പ്രതികരണം.
ലൈംഗിക പീഡനം, വഞ്ചന കുറ്റം…; നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ മുംബൈ പോലീസിൽ പരാതിയുമായി ഭാര്യ
പ്രതിപക്ഷത്തിന്റെയും സഖ്യകക്ഷിയായ ശിരോമണി ആകാലി ദളിന്റെയും എതിര്‍പ്പ് വക വക്കാതെയായിരുന്നു പാര്‍ലമെന്റില്‍ കേന്ദ്രം കാർഷിക ബില്‍ പാസാക്കിയത്. ബില്ലിനും കേന്ദ്ര സർക്കാരിനുമെതിരായി വലിയ രീതിയിലുള്ള പ്രതിഷേധമാണ് രാജ്യത്തെ പലയിടങ്ങളിലും നടക്കുന്നത്. ചില സംസ്ഥാനങ്ങളിൽ പ്രതിഷേധം പല ആക്രമണങ്ങൾക്കും വഴിവക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക