ഗുഞ്ചൻ സക്സേനയിലെ മികച്ച പ്രകടനത്തിലൂടെ ബോളിവുഡിലെ മുൻനിര താരമായി മാറിയിരിക്കുകയാണ് ജാൻവി കപൂർ. സ്റ്റൈലിഷ് ലുക്കിലൂടെയും താരം കയ്യടി നേടാറുണ്ട്. ഇപ്പോൾ ആരാധകരുടെ മനസു കീഴടക്കുന്നത് താരത്തിന്റെ ബ്രൈഡൽ ലുക്കാണ്.
വിഖ്യാത ഡിസൈനറായ മനീഷ് മല്‍ഹോത്രയുടെ ഏറ്റവും പുതിയ ബ്രൈഡല്‍ വസ്ത്രമണിഞ്ഞ് ഫാഷൻ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് താരം.
ജാൻവി തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഓണ്‍ലൈനായി നടന്ന ഫാഷന്‍ മേളയില്‍ മണവാട്ടിയുടെ വേഷം അണിഞ്ഞാണ് താരം പങ്കെടുത്താണ്.
മനീഷ് മൽഹോത്രയുടെ പുതിയ കളക്ഷന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കുറിച്ച താരം താൻ വളരെ അധികം എൻജോയ് ചെയ്തെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക