കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി, ശ്വാസം എടുക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ എന്നിവയെ തുടർന്ന് ഇന്നലെയാണ് സിസോദിയയെ ലോക് നായക് ജയപ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന്റെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവിൽ കുറവുളളതായി ഡോക്ടർമാർ വ്യക്തമാക്കി. ആശുപത്രി അധികൃതരെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ.
സെപ്റ്റംബർ 14നാണ് സിസോദിയക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ ഔദ്യോഗിക വസതിയിൽ അദ്ദേഹം സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗ വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക