കഴിഞ്ഞ ദിവസമാണ് കൈലാഷ് നായകനായെത്തുന്ന ‘സൺ ഓഫ് ഗ്യാങ്ങ്സ്റ്റർ’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. നവാഗതനായ വിമല്‍ രാജാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. കൈലാഷ്, ടിനി ടോം, ജാഫർ ഇടുക്കി. രാജേഷ് ശർമ, ഹരികൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരുവനന്തപുരം-ചെന്നൈ മെയില്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും
അതേസമയം, ചിത്രത്തിൽ യുവനടൻ രാഹുൽ മാധവ് ടാക്സി ഡ്രൈവറുടെ വേഷത്തിലെത്തും. കാളി എന്ന വിളിപ്പേരുള്ള കാളിദാസൻ എന്ന കഥാപാത്രമായാണ് രാഹുൽ മാധവ് ചിത്രത്തിലെത്തുക. ആര് കളേഴ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനോജ് അഗസ്റ്റിന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനു നിര്‍വ്വഹിക്കുന്നു. ശ്രീഹരി കെ നായര്‍ ആണ് സംഗീതസസംവിധാനം നിര്‍വ്വഹിക്കുന്നത്. പൊളിറ്റിക്കൽ റൊമാന്റിക് ക്രൈം ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊടുങ്ങല്ലൂരും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക