തിരുവനന്തപുരം: സപ്ലൈകോ വില്പനശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ വൈകീട്ട് 7.30 വരെ ആയി. കോവിഡിന്റെ സാഹചര്യം കണക്കിലെടുത്ത് പ്രവര്‍ത്തന സമയം രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് അഞ്ചുവരെയായി ക്രമീകരിച്ചിരുന്നു.
എന്നാൽ ഇത് ജോലി കഴിഞ്ഞ് വരുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് സമയം പുന:ക്രമീകരിച്ചതെന്ന് സി.എം.ഡി. അലി അസ്ഗര്‍ പാഷ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക