സൂപ്പർഹിറ്റ് ചിത്രം ഗോദയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ താരജോഡിയാണ് ടോവിനോ തോമസും വാമിക ഗബ്ബിയും. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ‘വരവ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ ജോഡികൾ വീണ്ടും ഒന്നിക്കുന്നത്.
ഗോദ, തിര എന്നീ ചിത്രങ്ങൾക്ക് രചന നിർവഹിച്ച രാകേഷ് മാന്തോടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിനു ശേഷം പ്രദീപ്കുമാർ പതിയാറ ചിത്രം നിർമ്മിക്കുന്നു. വിശ്വജിത്താണ് ചിത്രത്തിന് വേണ്ടി ക്യാമറ ചെയ്യുന്നത്. രാകേഷിനൊപ്പം ഗാനരചയിതാവ് മനു മഞ്ജിത്ത്, സുരേഷ് മലയങ്കണ്ടി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക