തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യ ക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. കൊവിഡ് മുന്‍ കരുതലുകള്‍ സ്വീകരിച്ചായിരിക്കും വിതരണം. ക്ഷേമ നിധി- പെന്ഷന് വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിരുന്നു.
അര്‍ഹരായവരിലേക്ക് 1400 രൂപ വീതമാണ് ഇക്കുറി എത്തുക. ഉയര്‍ന്ന പെന്ഷന് ലഭിക്കുന്നവര്‍ക്ക് പഴയ നിരക്ക് തന്നെയാകും ലഭിക്കുക. സാമൂഹ്യ സുരക്ഷ പെന്ഷന് വേണ്ടി 606.63 കോടി രൂപയും ക്ഷേമ പെന്ഷന് ഇനത്തില്‍ 85.35 കോടി രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക