പ്രവാസികളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചിരിക്കുകയാണ് സൗദി അറേബ്യ. കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്കും സൗദി നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലേയ്ക്ക് യാത്രക്കാരെ എത്തിക്കുന്നതിന് മാത്രമാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. മറ്റു രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഇതുവരെയും പുനരാരംഭിച്ചിട്ടില്ല.
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായുള്ള സ്ക്രീനിങിന് തുടക്കം
അതേസമയം, കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വന്ദേഭാരത് സര്‍വീസിന് കീഴില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് യാത്രക്കാരെ കൊണ്ടുവരുന്നത് തുടരുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം വേഗത്തിലായതോടെ ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബുധനാഴ്ചയാണ് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തുന്നത്. എന്നാല്‍ എത്ര കാലത്തേയ്ക്കാണ് വിമാനങ്ങള്‍ക്കുള്ള വിലക്ക് നിലനില്‍ക്കുകയെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കിയിട്ടില്ല.
തരംഗം സൃഷ്ടിക്കാൻ ലാൻഡ് റോവർ ഡിഫെൻഡർ 110 എസ്യുവി
പ്രതികരിക്കാൻ ഇവിടെ എഴുതുക