ന്യൂയോര്‍ക്ക്: ലോക രാജ്യങ്ങളാകമാനം കൊവിഡിനെതിരെ പ്രതിരോധ ശ്രമങ്ങള്‍ നടത്തുമ്ബോള്‍ രോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഐക്യരാഷ്ട്ര സംഘടന എവിടെയാണ് നില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി മോദി.
1945ല്‍ രൂപീകരിച്ച ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഇനിയും പ്രസക്തിയുണ്ടോ എന്നും പ്രധാനമന്ത്രി ചോദിച്ചു. ന്യൂയോര്‍ക്കില്‍ യു.എന്‍ ജനറല്‍ അസംബ്ലിയുടെ എഴുപത്തിയഞ്ചാം യോഗത്തില്‍ വിര്‍ച്വല്‍ മാര്‍ഗത്തിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആഗോള തലത്തിലുള്ള സാഹചര്യം ഇന്ന് ഏറെ വ്യത്യസ്തമാണെന്നും നമ്മളിന്ന് മറ്റൊരു യുഗത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക