നടി റോഷ്ന ആൻ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും വിവാഹിതരാവുന്നത്. സോഷ്യൽ മീഡിയയിലൂടെ ഇവർ തന്നെയാണ് വിവാഹ വാർത്ത പുറത്തുവിട്ടത്. വിവാഹം ഉറപ്പിച്ചു എന്നു പറഞ്ഞുകൊണ്ട് ഒന്നിച്ചുള്ള ചിത്രമാണ് പങ്കുവെച്ചത്. ഇരുവരുടേയും പ്രണയ വിവാഹമാണ്. നീണ്ടനാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് വിവാഹം.
1100 ദിവസത്തെ സൗഹൃദവും പ്രണയവും. ഞങ്ങള്‍ വിവാഹിതരാവുന്ന വിവരം അറിയിക്കുകയാണ്. ഈ ജീവിതം ജീവിക്കാന്‍ സന്തോഷത്തോടെ കാത്തിരിക്കുകയാണ്. ട്രൂ ലവ് ഇപ്പോഴുമുണ്ടെന്ന് തെളിയിച്ചതിനും എന്നെ ഇങ്ങനെ സ്നേഹിച്ചതിനും നന്ദി.
എല്ലാവരുടെയും പ്രാത്ഥനയും സ്നേഹവും കൂടെ ഉണ്ടാവണം. – റോഷ്ന കുറിച്ചു. വൈകാതെ വിവാഹമുണ്ടാകുമെന്നും താരം കുറിച്ചിട്ടുണ്ട്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക