കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അന്താരാഷ്ട്ര വിവരാവകാശ ദിനത്തിലാണ് സർക്കാരിനുനേരെ വിമർശനവുമായി മമത എത്തിയത്.
മരത്തിന്റെ തുഞ്ചത്ത് കയറിയിരുന്ന് മരം മുറിക്കൽ; ‘നെഞ്ചെടിപ്പേറ്റുന്ന മരംവെട്ടൽ’ വിഡിയോ
‘ഇന്ന് അന്താരാഷ്ട്ര വിവരാവകാശ ദിനമാണ്. എന്നാല്‍ ഇന്ത്യന്‍ ഗവണ്മെന്റ് ഈ കഴിഞ്ഞ പാര്‍ലമെന്റ് സെഷനുകളില്‍ ചെയ്തത് അമ്പരപ്പിക്കുന്നതാണ്. ചോദിച്ച ചോദ്യങ്ങളുടെ എല്ലാ ഉത്തരങ്ങളും(ഗവണ്മെന്റിന്റെ) വിവരങ്ങളില്ല (No Data Available) എന്നായിരുന്നു. ഓരോരുത്തർക്കും വിവരങ്ങൾ അറിയുന്നതിനുള്ള അവകാശമുണ്ട്. ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഗവൺമെന്റ് ഉത്തരം പറയാൻ ബാധ്യസ്ഥരാണ് – മമത ബാനർജി തന്റെ ട്വിറ്ററിൽ കുറിച്ചു. എന്നാൽ പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ കയ്യിൽ വിവരങ്ങളൊന്നുമില്ലെന്ന് മമത വിമർശിച്ചു.
Today is International Day for Universal Access to Information. It is shocking how GOI got exposed during the recent Parliament session. Most answers said 'no data available'. Every citizen has a right to information. The government is answerable and accountable to the people.
— Mamata Banerjee (@MamataOfficial) September 28, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക