രാജ്യത്ത് എന്‍.ഐ.എയുടെ മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇംഫാല്‍, റാഞ്ചി എന്നിവിടങ്ങൾക്കൊപ്പം ചെന്നൈയിലും ഓഫീസ് തുറക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ചെന്നൈയില്‍ ഓഫീസ് വരുന്നതോടു കൂടി ദക്ഷിണേന്ത്യയില്‍ ഏജന്‍സിക്ക് മൂന്ന് ഓഫീസുകളാകും.
ഗുവാഹത്തി, മുംബൈ, ജമ്മു, കൊല്‍ക്കത്ത, ഹൈദരാബാദ്, കൊച്ചി, ലഖ്നൗ,റായ്പൂര്‍, ഛണ്ഡീസ്ഗഡ് എന്നിവിടങ്ങളിലാണ് എന്‍.ഐ.എക്ക് ബ്രാഞ്ചുകളാണുള്ളത്. ഡൽഹിയിലെ പ്രധാന ഓഫീസിനു പുറമെയാണിത്. നിലവില്‍ എന്‍.ഐ.എക്ക് ഒന്‍പത് ബ്രാഞ്ചുകളാണുള്ളത്. അതേസമയം, ബെംഗളൂരുവില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ഓഫീസ് വേണമെന്ന് യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ എം.പിയും കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയും കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. ബെംഗളൂരു തീവ്രവാദത്തിന്റെ ഹബ്ബ് ആയി മാറിക്കൊണ്ടിരിക്കുന്നുവെന്ന സാഹചര്യത്തിലാണ് ആവശ്യം ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക