കണ്ണൂര്‍: കണ്ണൂര്‍ വിമാനതാവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 48 ലക്ഷം രൂപയോളം വിലയുള്ള 949 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത് ദുബൈയില്‍ നിന്നും തിങ്കളാഴ്ച്ച പുലര്‍ച്ചെയുള്ള ചാര്‍ട്ടഡ് വിമാനത്തിലെത്തിയ ചൊക്ളി സ്വദേശിനിയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.
ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. 48 വയസുള്ള ഏറെ കാലമായി ഗള്‍ഫില്‍ ജോലി ചെയ്തു വരികയായിരുന്ന ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക