സിനിമാസംഘത്തിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര കോര്‍പറേഷന്റെ ആസ്ഥാന ഓഫീസും ഒരാഴ്ചത്തേക്ക് അടച്ചു. നടന് പി. ശ്രീകുമാര്‍ കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്. ‘ഡിവോഴ്സ് ‘ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അഭിനേതാക്കൾക്ക് പുറമെ, വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നയാള്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ ക്വാറന്റൈനിലാണ്. ചിത്രാഞ്ജലി സ്റ്റുഡിയോ അണുവിമുക്തമാക്കിയ ശേഷമാണ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്ഥിതി മെച്ചപ്പെടുന്നതോടെ ചിത്രീകരണം പുനഃരാരംഭിക്കുമെന്ന് ചലച്ചിത്ര വികസന കോര്പറേഷന് ചെയര്മാന് ഷാജി എന്‍. കരുണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക