തിരുവനന്തപുരം: ലൈഫ് മിഷന് ക്രമക്കേട് സംബന്ധിച്ച കേസില്‍ സി.ബി.ഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശ്ശൂരിലെ വമ്പൻ വേട്ട: 10 കിലോ കഞ്ചാവുമായി സ്ത്രീ അടക്കം നാലു പേര് പിടിയില്‍
ഇതുമായി ബന്ധപ്പെട്ട ഫയല്‍ നിയമവകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അന്വേഷണം തടസ്സപ്പെടുത്താനാണ് സര്‍ക്കാറിന്റെ നീക്കമെന്നും ഈ വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക