ലക്നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ലഖ്നൗ പ്രത്യേക സി.ബി.ഐ കോടതി വിധി പ്രഖ്യാപിച്ചു. കേസില്‍ സിബിഐ വിചാരണ കോടതി ജഡ്ജി എസ്കെ യാദവാണ് വിധി പറഞ്ഞത്. പ്രതികൾ കുറ്റക്കാരല്ല എന്ന് കോടതി വിധിച്ചു. കൂടാതെ ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമല്ല എന്ന് കോടതി കണ്ടെത്തി. ഗൂഡാലോചനയ്ക് തെളിവില്ല എന്നും എല്ലാ പ്രതികളെയും വെറുതെ വിട്ടിരിക്കുന്നു എന്നും കോടതി പറഞ്ഞു. കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക