കാസര്‍ഗോഡ്: പെരിയ കേസില്‍ കേസ് ഡയറി ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് സിബിഐ മുന്നറിയിപ്പ് നൽകി. സിബിഐ ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടിസ് നല്കി. നോട്ടിസ് നല്‍കിയത് സി.ആര്.പി.സി 91 പ്രകാരമാണ്.
തിങ്കളാഴ്ച്ച രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയില്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്. ഇത് ഏഴാമത്തെ പ്രാവശ്യമാണ് കേസില്‍ സിബിഐ നോട്ടീസ് നല്‍കുന്നത്. കൊച്ചി സിജെഎം കോടതിയിലും രേഖകള്‍ ആവശ്യപ്പെട്ട് സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക