വെബ് സീരിസ് നിർമ്മിക്കാനൊരുങ്ങുകയാണ് മുൻ ഇന്ത്യൻ ടീം നായകൻ എം എസ് ധോണി. ധോണിയുടെ നിര്‍മ്മാണക്കമ്പനിയായ ധോണി എന്റര്‍ടെയിന്‍മെന്റ് ആണ് വെബ് സീരീസ് നിർമ്മിക്കുന്നത്. പൗരാണിക കഥ ആസ്പദമാക്കിയുള്ള സൈ-ഫൈ വെബ് സീരീസാണ് ധോണിയുടെ നിർമ്മാണത്തിലൂടെ എത്തുക.
വിധിന്യായത്തില്‍ ‘ന്യായം’ തിരയരുത്, നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുത്: എം സ്വരാജ്
2019ൽ ‘റോർ ഓഫ് ദി ലയൺ’ എന്ന പേരിൽ ഒരു ഡോക്യുമെൻ്ററിയാണ് ധോണി എൻ്റർടെയിന്മെൻ്റ് ആദ്യമായി നിർമ്മിച്ചത്. ഇത്തവണ പക്ഷെ പുതുമുഖ എഴുത്തുകാരനായ ഒരാളുടെ പുസ്തകത്തെ ആസ്പദമാക്കിയാണ് സീരീസ് പുറത്തിറക്കുന്നത്. പുസ്തകം ഇതുവരെയും പുറത്തിറങ്ങിയിട്ടില്ലെന്നും വേറിട്ട അനുഭവമായിരിക്കും ഈ വെബ് സീരീസിലൂടെ ആസ്വാദകർക്ക് ലഭിക്കുകയെന്നും ധോണിയുടെ ഭാര്യയും പ്രൊഡക്ഷന്‍ കമ്പനിയുടെ എംഡിയുമായ സാക്ഷി ധോണി പറഞ്ഞു.
പതിനാറുകാരിയെ സ്വന്തം പിതാവ് മൂവായിരം രൂപയ്ക്ക് വിറ്റു; ഗർഭിണിയായതോടെ തെരുവിൽ ഉപേക്ഷിച്ചു
“ഈ പുസ്തകം പൗരാണികമായ ഒരു സൈഫൈ കഥയാണ്. നിഗൂഢനായ ഒരു അഘോരിയെ ഹൈടെക് സംവിധാനം തടവിലാക്കുന്നു. അഘോരി പുരാതനകാലത്തെ മിത്തുകളും നിലവിലെ വിശ്വാസങ്ങളും വരാനുള്ള കാര്യങ്ങളെല്ലാം വെളിപ്പെടുത്തുന്നു.”- സാക്ഷി ധോണി പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക