കൊച്ചി: വൈപ്പിനിൽ ഇലക്ട്രിക് പോസ്റ്റില്‍ അറ്റകുറ്റപ്പണിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുടുങ്ങിയ കെഎസ്ഇബി ജീവനക്കാരനെ രക്ഷിച്ചു. ഞാറക്കല്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ജീവനക്കാരനായ സനല്‍ ആണ് പോസ്റ്റിനു മുകളില്‍ കുടുങ്ങിയത്.
നെഞ്ച് വേദനയെ തുടര്‍ന്ന് സനൽ പോസ്റ്റില്‍ ഇരിക്കുകയും കൂടെയുണ്ടായിരുന്ന സഹപ്രവര്ത്തകന് രണ്ട് പോസ്റ്റുകളുമായി ബന്ധിച്ചിരുന്ന ബീമില്‍ കമിഴ്ത്തി കിടത്തി കയര്‍ കൊണ്ട് ബന്ധിച്ചു താഴെ വീഴാതെ നിര്‍ത്തുകയുമായിരുന്നു. താഴെ നിന്നിരുന്ന ജീവനക്കാർ മുകളിലേക്ക് കയറുകയും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുകയും ചെയ്തു. പിന്നീട് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക